‘ഹാ‌ക്കെഡ്’ വെബ്സൈറ്റ് പ്രകാശനം ചെയ്തു

60

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീറിങ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേഷൻ ‘കോഡ്’ മുൻവർഷങ്ങളായി നടത്തി വരുന്ന ബീച് ഹാക്കിന്റെ ഓൺലൈൻ എഡിഷൻ ‘ഹാ‌ക്കെഡ്’ വെബ്സൈറ്റ് പ്രകാശനവും രജിസ്ട്രേഷൻ ഫ്ലാഗോഫും നടന്നു. ഹാക്കത്തോണിെൻറ ടൈറ്റിൽ സ്പോൺസർ ആയി ഐ.എം.ഐ.ടിയെ (ഇൻറർനാഷനൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർക്ക് ഇരിങ്ങാലക്കുട) അനൗൺസ് ചെയ്തു. ഓൺലൈൻ എജുക്കേഷൻ രംഗത്ത് പുത്തൻ ആശയങ്ങളെ കണ്ടെത്തുകയാണ് ഹാക്കത്തോണിെൻറ ലക്ഷ്യം. ഫാ. വാൾട്ടർ തേലപ്പിള്ളി സി.എം.ഐ -ഡയറക്ടർ, പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വെബ്സൈറ്റ് പ്രകാശനം ചെയ്തു. ലോക്ക് ഡൗൺ കാലത്ത് വിദ്യാർഥികളുടെ ആശയങ്ങളെ വേണ്ടവിധത്തിൽ സ്വീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹാക്കെഡ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എം.ഐ.ടി, സി.ടി.ഒ ജീസ് ലാസർ ഹാക്കെഡ് രജിസ്ട്രേഷൻ ഫ്ലാഗോഫ് ചെയ്തു. ഓൺലൈൻ എജുക്കേഷൻ രംഗത്ത് വരേണ്ട മാറ്റങ്ങളുടെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി.എം.ഐ, ഫാ. ജേക്കബ് ഞെരിഞ്ഞമ്പിള്ളി, പ്രയോർ. ക്രൈസ്റ്റ് മോണസ്ട്രി, ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ വി. ഡി. ജോൺ, ജോയൻറ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി സി.എം.ഐ, ഫിറോസ് ബാബു – ഐ.എം.ഐ.ടി, കമ്പ്യൂട്ടർ സയൻസ് വിഭാഗം എച്ച്.ഒ.ഡി രമ്യ കെ. ശശി എന്നിവർ സംസാരിച്ചു. ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിങ് അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു

Advertisement