ക്രിസ്മസ് ദിനത്തിൽ യുവതി അപകടത്തിൽ മരിച്ചു

298

ഇരിങ്ങാലക്കുട :ക്രിസ്മസ് ദിനത്തിൽ യുവതി വാഹനാപകടത്തിൽ മരിച്ചു .കൂടെ ഉണ്ടായിരുന്ന ആറ് വയസ്സുകാരൻ മകൻ രക്ഷപ്പെട്ടു.താഴെക്കാട് കണ്ണിക്കര ചാതേലി ഡിക്സൻ്റെ ഭാര്യ ദീപ (34) ആണ് മരിച്ചത്. ഇന്നലെ ഒരു മണിയോടെ പുല്ലൂർ അണ്ടിക്കമ്പനി പരിസരത്ത് വച്ചായിരുന്നു അപകടം നടന്നത് .റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേ ദീപ ഓടിച്ചിരുന്ന സ്കൂട്ടറിൽ റോഡിലൂടെ വന്ന ബൈക്കും കാറും ഇടിച്ചതായി സി .സി .ടി .വി ക്യാമെറയിൽ ദൃശ്യമായി .ഗുരുതരമായി പരിക്കേറ്റ ദീപയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മരിക്കുകയായിരുന്നു .

Advertisement