ഇരിങ്ങാലക്കുട ഗാന്ധിഗ്രാം റോഡിൽ ആയുർവേദ& കോസ്മറ്റോളജി ക്ലിനിക് ഉദ്ഘാടനം ചെയ്തു

172

ഇരിങ്ങാലക്കുടയിലെ പ്രഥമ ആയുർവേദ& കോസ്മറ്റോളജി ക്ലിനിക് ഡോ പാർവതി എസ് ആയുർവേദ യുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ചാവക്കാട് ശ്രീചിത്ര ആയുർവേദ ഫൗണ്ടർ ഡോ പി വി മധുസൂദനൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഡെപ്യൂട്ടി കളക്ടർ ജയശ്രീ എൻ ആർ ഐ പി, ചെറുതുരുത്തി അസിസ്റ്റൻറ് ഡയറക്ടർ ഡോ വി സി ദീപ് ,മുൻസിപ്പൽ കൗൺസിലർ മാരായ സോണിയ ഗിരി, ജസ്റ്റിൻ ജോൺ,മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി, എസ് എൻ ഡി പി മുകുന്ദപുരം താലൂക്ക് പ്രസിഡൻറ് സന്തോഷ് ചെറാകുളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കരുനാഗപ്പള്ളി വാഗ്‌ഭട ആയുർവേദ ചെയർമാൻ ഡോ വാസുദേവൻപിള്ള സ്വാഗതവും ,ആയുർവേദയുടെ ശില്പി ഡോ പാർവ്വതി രവീന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു.

Advertisement