ആദ്യ ഭാര്യക്ക് 26000 രൂപ ചിലവിന് കൊടുക്കുവാൻ കോടതി ഉത്തരവ്

279

ഇരിങ്ങാലക്കുട :ഭർത്താവ് മറ്റൊരു സ്ത്രീയുമായി ജീവിക്കുകയാണെന്നും ഭാര്യയെയും മക്കളെയും സംരക്ഷിക്കുന്നില്ലെന്നും കാണിച്ച് ആളൂർ വെള്ളാഞ്ചിറ പള്ളായിപ്പീടികയിൽ അബ്ദുൾ ഷുക്കൂർ ഭാര്യ ഷെമിത ഭർത്താവിനെതിരെ ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ നൽകിയ ഹർജിയിൽ ഭാര്യക്കും മക്കൾക്കും പ്രതിമാസം 26000 രൂപ ചിലവിന് നൽകുവാൻ ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി എസ് .എസ് സീന വിധിച്ച് ഉത്തരവായി .ഷെമിതയും ഷുക്കൂറും തമ്മിലുള്ള വിവാഹം 2000 ആഗസ്റ്റ് 19 നാണ് നടന്നത് .2016 ഏപ്രിൽ മാസം മുതൽ ഭർത്താവ് നോക്കി സംരക്ഷിക്കുന്നില്ലായെന്ന് കാണിച്ച് ഷെമിത കുടുംബ കോടതിയിൽ ഹർജി ഫയൽ ചെയ്തു .തുടർന്ന് ഹർജി പരിഗണിച്ച കോടതി 26000 രൂപ പ്രതിമാസം നൽകുവാൻ വിധിച്ചു .ഉത്തരവിനെതിരെ അബ്ദുൾ ഷുക്കൂർ ഹൈകോടതിയിൽ അപ്പീൽ നൽകുകയും അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഭാര്യക്കും മക്കൾക്കും ചിലവിന് നൽകാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് പറഞ്ഞ് അപ്പീൽ തീർപ്പാക്കി .ഷെമിത ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ ഗാർഹിക പീഡന നിയമപ്രകാരം ബോധിപ്പിച്ച ഹർജിയിൽ ഷെമിതക്കും മക്കൾക്കും ഭർത്താവിന്റെ പേരിലുള്ള വീട്ടിൽ മരണം വരെ താമസിക്കുവാൻ അവകാശമുണ്ടെന്നും വസ്തു കൈമാറരുതെന്നും വിധിയായിട്ടുള്ളതാണ് .ഭർത്താവ് ഷുക്കൂറിന്റെ മാതാവ് ഷെമിതക്കെതിരെ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളുകയും ചെയ്തിരുന്നു .ഇതെല്ലാം പരിഗണിച്ചാണ് കോടതി വിധി ഇപ്പോൾ വന്നിട്ടുള്ളത് .ഷെമിതക്ക് വേണ്ടി അഡ്വക്കേറ്റ് മാരായ പി .വി ഗോപകുമാർ (മാമ്പുഴ),കെ .എം അബ്ദുൽ ഷുക്കൂർ ,ശ്രുതി കീർത്തി എന്നിവർ ഹാജരായി .

Advertisement