കെ.കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി

49

ഇരിങ്ങാലക്കുട :അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ചരമദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എം പി ജാക്സൺ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഡി.സി.സി സെക്രട്ടറി എം എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി വി ആന്റോ മാസ്റ്റർ കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ കെ കെ ജോൺസൻ, ടി വി ചാർളി തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, എ എ ഹൈദ്രോസ്, ബൈജു കുറ്റിക്കാടൻ, കെ കെ സന്തോഷ്, ഷാറ്റോ കുര്യൻ, മുനിസിപ്പൽ, പഞ്ചായത്ത് ജനപ്രധിനിതികൾ, ബൂത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement