Tuesday, March 10, 2026
22.9 C
Irinjālakuda

സൗജന്യ കൃത്രിമ കാല്‍ വിതരണം പദ്ധതിയുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ‘തുവല്‍സ്പര്‍ശം 2020’ സൗജന്യ കൃത്രിമ കാല്‍ വിതരണ പദ്ധതിക്ക് ആരംഭം കുറിക്കുന്നതായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2021 ജനുവരി മാസം 3-ാം തിയ്യതി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ക്യത്രിമ കാല്‍ വിതരണ ക്യാമ്പ് സംഘടിപ്പിക്കും. വളരെയധികം സാമ്പത്തിക ചെലവ് വരുന്ന ഈ സ്വപ്ന പദ്ധതി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തുള്ള പുതിയ കാല്‍വയ്പ് ആണ് .ലയണ്‍സ് ക്ലബിന്റെ 50-ാം വാര്‍ഷികത്തോനോടനുബന്ധിച്ച് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയില്‍ നടപ്പാക്കിയ നിര്‍ധന രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് പദ്ധതി 5 മെഷീനുകളുമായി ആരംഭിച്ച് പിന്നീട് രണ്ട് മെഷീനുകള്‍ കൂടി നല്‍കി അനേകം പേര്‍ക്ക് സാന്ത്വനം നല്‍കി വരുന്നു.പദ്ധതിയിലൂടെ ആദ്യഘട്ടത്തില്‍ 25 പേര്‍ക്കാണ് കൃത്രിമ കാല്‍ വിതരണം നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത്.പദ്ധതിയുടെ സഹായം ആവശ്യമുള്ളവര്‍ 9142225556,9846599559 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ബിജോയ് പോള്‍,സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ്,ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍,ബിജു കൂനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot this week

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ UKG കുട്ടികളുടെ കോൺവൊക്കേഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി...

വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ്...

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളേജിൽ വോട്ട് വണ്ടി.

ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 20 & 49...

Topics

ക്രൈസ്റ്റ് കോളേജിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും എ. പി. സി മഹാലക്ഷ്മി കോളേജ് തൂത്തുകുടിയും...

കത്തോലിക്ക കോൺഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോൾ.

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img