ക്രൈസ്റ്റ് കോളേജിന് ഊർജ്ജ സംരക്ഷണ അവാർഡ്

87

ഇരിങ്ങാലക്കുട :2020 ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.ക്രൈസ്റ്റ് കോളേജിന് ഊർജ്ജ സംരക്ഷണ അവാർഡ്.കെട്ടിടങ്ങളിൽ ഊർജ്ജ സംരക്ഷണം നടത്തിയതിനാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അവാർഡ് ലഭിച്ചത്.സർക്കാർ നിയോഗിച്ച സംസ്ഥാനതല ജഡ്‌ജിംഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അവാർഡുകൾ നിർണ്ണയിച്ചത് .വൻകിട ഊർജ്ജ ഉപഭോക്താക്കൾ ,ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ ,ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ,വ്യക്തികൾ ,സംഘടനകൾ / സ്ഥാപനങ്ങൾ ,കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അപേക്ഷകൾ ക്ഷണിച്ചത് .2020 ൽ ആകെ 61 അപേക്ഷകരാണ് ഉണ്ടായിരുന്നത് .അവാർഡ് അപേക്ഷകർ എല്ലാം കൂടി 66.4165 മില്യൺ യുണിറ്റ് MU വൈദ്യുതിയും ,294 കിലോ ലിറ്റർ എണ്ണയും ലാഭിച്ചു .

Advertisement