ഇരിങ്ങാലക്കുട :രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുടയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി.ബിജു ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കാർഷിക മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണമെന്നും ഇന്ത്യയുടെ പ്രധാന മുദ്രാവാക്യമായ ജയ് ജവാൻ ജയ് കിസാൻ എന്ന വാക്യത്തെ തകർക്കാൻ കേന്ദ്ര ഭരണകൂടം തന്നെ ശ്രമിക്കുന്നു എന്നുള്ളത് രാജ്യത്തെ വലിയ നാശത്തിലേക്കാണ് തള്ളിവിടുന്നത് എന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.സി ബിജു പറഞ്ഞു .ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എസ് ബിനോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി ടി വി വിബിൻ സ്വാഗതം പറഞ്ഞു മണ്ഡലം കമ്മിറ്റിയംഗങ്ങളായ വിഷ്ണുശങ്കർ, ഷാഹിൽ, സുനിൽകുമാർ, മിഥുൻ പോട്ടക്കാരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.മണ്ഡലം വൈസ് പ്രസിഡണ്ട് കെ പി കണ്ണൻ നന്ദി പറഞ്ഞു.
കർഷക സമരം ഒത്തുതീർപ്പാക്കണം :എ.ഐ.വൈ.എഫ്
Advertisement