വിൽപ്പനക്ക് വച്ച വൻ ലഹരി മരുന്ന് ശേഖരം പിടികൂടി

ഇരിങ്ങാലക്കുട :തൃശ്ശൂർ റൂറൽ എസ്സ് പി ആർ . വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ പരിധിയിലെ ലഹരി മരുന്ന് വേട്ടയുടെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി. ഷാജ് ജോസിന്റെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും നടത്തിയ പരിശോധനയിൽ വിൽപ്പനക്ക് വച്ച വൻ ലഹരി മരുന്ന് ശേഖരം പിടികൂടി .റൂറൽ ജില്ലാ പോലീസിന്റെ K9 ഡോഗ് സ്ക്വോഡിലെ ചുണക്കുട്ടൻ 331-ാം നമ്പർ ഡോഗ് റാണയുടെ സഹായത്താലാണ് പരിശോധന നടത്തിയത് . ഏതെങ്കിലും ലഹരി മരുന്നിന്റെ മണം കിട്ടിയാൽ റാണ പിടികൂടിയിരിക്കും. കരൂപ്പടന്ന നെടുങ്കാണത്തകുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ കൊച്ചുണ്ണിയുടെ മകൻ ഷഹബാസ് 40 വയസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി
വീടിന്റെ പല ഭാഗത്തായി സൂക്ഷിച്ച് വച്ചിരുന്ന ലഹരി മരുന്ന് റാണയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. കൂടാതെ മൂർക്കനാട് സ്വദേശി ചേക്കൂക്കൽ വീട്ടിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ ഷൗക്കത്തലി 40 വയസ്സിന്റെ പലചരക്ക് കടയിൽ പച്ചക്കറികൾക്കിടയിൽ വിൽപ്പനക്ക് സൂക്ഷിച്ച് വച്ചിരുന്ന ലഹരി മരുന്നുകളും റാണയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു . എസ്സ്.ഐ. അനൂപ് പി.ജി, എ .എസ്സ്.ഐ.അനീഷ്കുമാർ , വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി സിദ്ധാർത്ഥൻ ,സി.പി. ഒ. വൈശാഖ് മംഗലൻ K9 ഡോഗ് സ്‌ക്വോഡ് അംഗങ്ങളായ സി.പി. ഒ മാരായ രാകേഷ് , റിജേഷ്, ജോജോ, രജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img