ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിന്റെ പ്രവര്‍ത്തനം ഇനി സൂര്യപ്രകാശത്തില്‍

170

ഇരിങ്ങാലക്കുട :കേരളത്തിലെ എയ്ഡഡ് ‌കോളേജുകളിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ ക്യാമ്പസായി, മറ്റുളളവര്‍ക്ക്മാതൃകയായി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് ‌കോളേജ്‌ സൂര്യപ്രകാശത്തില്‍തിളങ്ങുന്നു . കോളേജിന്റെ പുരമുകളില്‍ 170 കിലോവാട്ട് ‌ ശേഷിയുളള സൗരോര്‍ജ്ജ വൈദ്യുത പദ്ധതിയാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രവൃത്തി ദിനങ്ങളില്‍ കോളേജിന്റെ വൈദ്യുത ഉപഭോഗത്തിന്റെ 100 ശതമാനവും പ്രവര്‍ത്തിക്കുക സൗരോര്‍ജ്ജ വൈദ്യുതിയിലായിരിക്കും. കൂടാതെ മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നല്കും.ഇരിങ്ങാലക്കുട വൈദ്യുത വകുപ്പ് ‌സെക്ഷന് കീഴിലുളള ഏറ്റവും വലിയ. സൗരോര്‍ജ്ജ പദ്ധതിയാണ് ക്രൈസ്റ്റ് ‌കോളേജിലേത്. രണ്ടാം ഘട്ടത്തിലെ 70 കിലോവാട്ട് ‌സോളാര്‍ പാനലിന്റെ വെഞ്ചിരിപ്പ് കര്‍മ്മം തൃശ്ശൂര്‍ ദേവമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ഡോ. ഡേവീസ് പനക്കല്‍ സി.എം.ഐ.നിര്‍വ്വഹിക്കുച്ചു . കോളേജ്മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാംമ്പിളളി സി.എം.ഐ, ദേവമാതാ പ്രൊവിന്‍സ് ധന വകുപ്പ് കൗൺസിലർ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിളളി സി.എം.ഐ., സോഷ്യല്‍ വകുപ്പ് കൗൺസിലർ ഫാ. തോമാസ്‌വാഴക്കാല സി.എം.ഐ., അജപാലന കൗൺസിലർ ഫാ. റിജോ പയ്യപ്പിളളി സി.എം.ഐ., പ്രൊവിന്‍സ് ഓഡിറ്റര്‍ ഫാ. ജോസ്താണിക്കല്‍ സി.എം.ഐ., കോളേജ്പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സി.എം.ഐ.,ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീനിക്കപ്പറമ്പിൽ , ക്രൈസ്റ്റ് ‌കോളേജ് എന്‍ഞ്ചിനിയറിങ്ങ്എക്‌സിക്യൂട്ടിവ്ഡയറക്ടര്‍ ഫാ. ജോൺ പാലിയേക്കര സി.എം.ഐ., ക്രൈസ്റ്റ്‌വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഫാ. സണ്ണി പുലേിപ്പറമ്പില്‍ സി.എം.ഐ., കോളേജ്‌സൂപ്രണ്ട് . ഷാജുവര്‍ഗ്ഗീസ്തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement