ചെറുകാട് സ്മാരക പുരസ്ക്കാരം ആർ.എൽ.ജീവൻലാലിന്

76

ഇരിങ്ങാലക്കുട :മലയാള സാഹിത്യ ശാഖകളിൽ നിന്ന് അഞ്ച് കാറ്റഗറികളിലായാണ് തീരം കലാ-സാംസ്ക്കാരിക കേന്ദ്രം പുരസ്ക്കാരം സമർപ്പിക്കുന്നത്. മികച്ച നോവൽ, കവിത, ജനകീയ കവി, നവാകത പ്രതിഭ, നാടക പ്രതിഭ എന്നിങ്ങനെയാണവ. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും സ്വർണഫലകവുമാണ് സമർപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ മൂലം തുറന്ന സദസ്സിൽ വെച്ച് നടന്ന ചടങ്ങിൽ മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ പ്രൊഫ: വിജി തമ്പിയാണ് പുരസ്ക്കാര വിതരണം നടത്തിയത്.മികച്ച കവിത സമാഹാരത്തിനുള്ള പുരസ്ക്കാരം ടി.ജി.ബിന്ദുവും, എ.അയ്യപ്പൻ സ്മാരക പുരസ്ക്കാരം അനീഷ് ഹാറൂൺ റഷീദിനും, ജനകീയ നാടക പ്രതിഭക്കുള്ള പുരസ്ക്കാരം ബിജു മാഞ്ഞാടി കൊല്ലവും നേടിയിരുന്നു.

Advertisement