നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

287

ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.മുല്ലക്കാട് പുത്തുക്കാട്ടിൽ നന്ദൻ്റെ മകൻ വിഷ്ണു (24 വയസ്സ്) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി ഠാണാ മെയിൻ റോഡിൽ വച്ചായിരുന്നു അപകടം. തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരും പരിക്കുകളോടെ ചികിൽസയിലുണ്ട്.ഷീജയാണ് അമ്മ.

Advertisement