കെപിഎംഎസ് ജില്ലാ സമ്മേളനം

38

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭയുടെ തൃശൂർ ജില്ലാ സമ്മേളനം വെള്ളാങ്കല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു.പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ യൂണിയനിൽ നിന്നുള്ള അമ്പതോളം പ്രതിനിധികൾ -പങ്കെടുത്തു. കെ.പി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലി ദീപം തെളിയിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.സുരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി. സുധീർ, എം.സി സുനന്ദകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement