ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എൻ.ഡി.എ വിജയികൾക്ക് ആദരം

106

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ എൻ.ഡി.എ വിജയികളെ നേരിട്ട് ആദരിയ്ക്കാൻ ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ: കെ കെ അനീഷ്കുമാർ ഇരിങ്ങാലക്കുടയിലെത്തി.വിജയിച്ച എൻ.ഡി.എ യുടെ 19 മെമ്പർമാരേയും ബി.ജെ.പി തൃശ്ശൂർ ജില്ല പ്രസിഡണ്ട് അഡ്വ: കെ കെ അനീഷ്കുമാർ ഷാൾ അണിയിച്ച് മധുരം നല്കി വിജയാഹ്ളാദം പങ്കുവച്ചു. മുനിസിപ്പാലിറ്റിയിൽ 8 ജയവും 10 സ്ഥലത്ത് രണ്ടാം സ്ഥാനവും പഞ്ചായത്തുകളിൽ 11 മെമ്പർമാരും 38 സ്ഥലത്ത് രണ്ടാം സ്ഥാനവും നേടിയ വിജയങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടു കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കരുത്താർജ്ജിച്ച കൂടുതൽ പ്രവർത്തനം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പറഞ്ഞു.പാർട്ടി ജന: സെക്രട്ടറിമാർ കെ സി വേണുമാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്,ജില്ലാ സെക്രട്ടറി കവിത ബിജു, സംസ്ഥാനസമിതിയംഗം സന്തോഷ് ചെറാക്കുളം എന്നിവർ സംസാരിച്ചു.

Advertisement