ഇരിങ്ങാലക്കുട ചന്തക്കുന്ന് ടൈൽ വിരിച്ചതിലെ അഴിമതി അന്വേഷിക്കുക:ബി.ജെ.പി ശയന പ്രദിക്ഷണ സമരം നടത്തി

184

ഇരിങ്ങാലക്കുട :ചന്തക്കുന്ന് ടൈൽ വിരിച്ചതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക “പ്രതിഷേധ ശയന പ്രദക്ഷിണ സമരം” സംഘടിപ്പിച്ചു.25 ലക്ഷം രൂപക്ക് ടൈൽ വിരിച്ചത് 60 മീറ്റർ മാത്രം.10 ലക്ഷം രൂപയോളം വരുന്ന വർക്കിന് 25 ലക്ഷം ചിലവാക്കിയെന്ന് പറയുന്നു. അതിൽ തന്നെ വ്യാപക തട്ടിപ്പ് എന്ന് വ്യാപക ആക്ഷേപം പൊതു സമൂഹത്തിൽ നിന്ന് ഉയർന്ന് വന്നിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു . പണി തീർന്ന് എം.എൽ.എ അരുണൻ മാസ്റ്റർ ഉത്ഘാടനമൊക്കെ കഴിച്ച് ദിവസങ്ങൾക്കു ളളിൽ ടൈൽ ഇടിഞ്ഞു താണു. ഇപ്പോഴിതാ സിമെന്റില്ലാതെ വാർത്തത് മൂലം കമ്പി പുറത്ത് വന്നിരിയ്ക്കുന്നു.ഇരിങ്ങാലക്കുട എം.എൽ.എ അരുണൻ മാസ്റ്റർ ഇതൊക്കെ കണ്ടീട്ടും അനങ്ങാപ്പാറ നയം സ്വീകരിയ്കുന്നത് എന്തുകൊണ്ടെന്ന് പൊതുജനങ്ങൾ തിരിച്ചറിയുമെന്നും സമരം ഉത്ഘാടനം ചെയ്തു കൊണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പറഞ്ഞു.മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മുനിസിപ്പൽ ജന: സെക്രട്ടറി രമേഷ് വി സി,മണ്ഡലം വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ, ജില്ല കമ്മറ്റിയംഗം രാഗി മാരാത്ത്,യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്യാംജി മാടത്തിങ്കൽ,മുനിസിപ്പൽ സെക്രട്ടറി സന്തോഷ് കാര്യാടൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം സെക്രട്ടറി വിൻസെന്റ് കണ്ടംകുളത്തി, ശ്രീജൻ മാപ്രാണം, ജോജൻ, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി

Advertisement