കാര്‍ഷിക നിയമത്തിനെതിരെ ജസ്റ്റിസ് ഫോറം

42

ഇരിങ്ങാലക്കുട: കരാര്‍ കൃഷിയിലൂടെ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കു കര്‍ഷകരെ ചൂഷണം ചെയ്യാനും താങ്ങുവില എടുത്തുകളഞ്ഞു കാര്‍ഷിക ഉല്പന്നങ്ങളുടെ വില ഇടിക്കാനും അവശ്യസാധനങ്ങളുടെ സംഭരണ പരിധി നിയന്ത്രണം എടുത്തുകളയുന്നതിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കാനും ഇടവരുത്തുന്ന പുതിയ കാര്‍ഷിക നിയമം കര്‍ഷകരുടെ ആശങ്കകളും പരാതികളും പരിഹരിച്ചല്ലാതെ നടപ്പില്‍ വരുത്തരുതെന്നു ജസ്റ്റിസ് ഫോറം പ്രമേയം പാസാക്കി. രൂപതാ ജസ്റ്റിസ് ഫോറം ചെയര്‍മാന്‍ അഡ്വ. എം.ഐ. ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. ജോര്‍ഫിന്‍ പെട്ട പ്രമേയം അവതരിപ്പിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിസ് കിഴക്കുംതല, അഡ്വ. ഇ.ടി. തോമസ്, സെക്രട്ടറി പ്രഫ. ജെസി ജോളി എന്നിവര്‍ പ്രസംഗിച്ചു.

Advertisement