Friday, April 3, 2026
29.9 C
Irinjālakuda

ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ഇലക്ട്രിക്കൽ വിഭാഗം ഓട്ടോകാഡ് ഹാൻസ് ഓൺ ട്രെയിനിങ് നടത്തി

ഇരിങ്ങാലക്കുട: ലോകത്തെ തന്നെ പടുത്തുയർത്തുവാൻ കഴിവുള്ള എന്ജിനീയർമാരെ കൂടുതൽ കഴിവുറ്റവരാക്കുന്നതിന് സഹായിക്കുന്നതാണ്  ഓട്ടോകാഡ് എന്ന സോഫ്റ്റ്‌വെയർ. ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്  ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ എന്നീ മേഖലകളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കാവുന്നതാണ്. ഒരു ഭവനമോ ബിൽഡിങോ ഡിസൈൻ ചെയ്യുന്നതിന് ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഈ സോഫ്റ്റ്‌വെയറാണ്. ദിനംപ്രതി വളരുന്ന സാങ്കേതികവിദ്യയോടൊപ്പം വിദ്യാർത്ഥികൾക്ക് ഓട്ടോകാഡിൻെറ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കുന്നതിനായി ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങിലെ ഇലക്ട്രിക്കൽ വിഭാഗം അഞ്ചുദിവസത്തെ ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻറ് അധ്യാപകരായ മിസ്റ്റർ ബെന്നി കെ കെ യും മിസ്സ് എമിലിൻ തോമസുമാണ് വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. നിരവധിപേർ അഞ്ചുദിവസത്തെ ട്രെയിനിങ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കി  സർട്ടിഫിക്കറ്റിന്  അർഹരായി. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോൺ പാലിയേക്കരയാണ്  അഞ്ച് ദിവസത്തെ ഓൺലൈൻ വർക്ക്ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കോളേജിന്റെ  ജോയിൻറ് ഡയറക്ടർ റവ.ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ എന്നിവരും ആശംസകളർപ്പിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img