Tuesday, September 16, 2025
24.9 C
Irinjālakuda

സംസ്ഥാനത്ത് ഇന്ന്(Nov 28) 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 28) 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,78,012 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാര്‍വതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപാലന്‍ നായര്‍ (75), പൂന്തുറ സ്വദേശിനി നബീസത്ത് (66), വിളപ്പില്‍ശാല സ്വദേശി രാജേന്ദ്രന്‍ (65), ആലപ്പുഴ ചേലങ്കരി സ്വദേശി ഫ്രാന്‍സിസ് തോമസ് (78), പുന്നപ്ര സ്വദേശി സദാനന്ദന്‍ (57), മാവേലിക്കര സ്വദേശി പൊടിയന്‍ (63), അരൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (75), ചെങ്ങന്നൂര്‍ സ്വദേശിനി കനിഷ്‌ക (55), തൃക്കുന്നപ്പുഴ സ്വദേശി യു. പ്രശാന്തന്‍ (56), കോട്ടയം കുമരകം സ്വദേശി പുരുഷോത്തമന്‍ (83), എറണാകുളം കോടനാട് സ്വദേശി എം.എസ്. സെയ്ദു (66), പള്ളുരുത്തി സ്വദേശിനി കെ.കെ. തിലോത്തമ (71), ഭുവനേശ്വരി റോഡ് സ്വദേശി പി.ജെ. ദേവസ്യ (86), ദേവഗിരി സ്വദേശി സേവിയര്‍ (65), എടശേരി സ്വദേശി പങ്കജാക്ഷന്‍ പിള്ള (85), തൃശൂര്‍ ചാവക്കാട് സ്വദേശി അബൂബക്കര്‍ (78), എരുമപ്പെട്ടി സ്വദേശി ബാലകൃഷ്ണന്‍ (79), ഒല്ലൂര്‍ സ്വദേശി കെ.ജെ. സൂസന്ന (75), അളഗപ്പ നഗര്‍ സ്വദേശി റപ്പായി (58), കുന്നംകുളം സ്വദേശിനി മാളു (53), മലപ്പുറം പാതൂര്‍ സ്വദേശി രതീഷ് (36), മഞ്ഞപ്പറ്റ സ്വദേശി ഉമ്മര്‍ (72), കരുളായി സ്വദേശിനി റുക്കിയ (67), കരുവാമ്പ്രം സ്വദേശിനി ഖദീജ (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2196 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 602, കോഴിക്കോട് 665, മലപ്പുറം 653, തൃശൂര്‍ 636, കോട്ടയം 623, പാലക്കാട് 293, തിരുവനന്തപുരം 375, കൊല്ലം 454, കണ്ണൂര്‍ 268, ആലപ്പുഴ 303, വയനാട് 237, ഇടുക്കി 144, പത്തനംതിട്ട 100, കാസര്‍ഗോഡ് 121 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍ഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 365, കൊല്ലം 298, പത്തനംതിട്ട 146, ആലപ്പുഴ 231, കോട്ടയം 512, ഇടുക്കി 110, എറണാകുളം 451, തൃശൂര്‍ 405, പാലക്കാട് 379, മലപ്പുറം 766, കോഴിക്കോട് 1187, വയനാട് 145, കണ്ണൂര്‍ 179, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,834 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,26,797 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,12,251 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,223 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,028 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 16), ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ (9 (സബ് വാര്‍ഡ്), 10), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (2), പത്തനംതിട്ട ജില്ലയിലെ കടപ്ര (സബ് വാര്‍ഡ് 15), പാലക്കാട് ജില്ലയിലെ വാണിയംകുളം സ്വദേശി (3, 12), കാഞ്ഞിരപ്പുഴ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 530 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Hot this week

പ്രതി റിമാന്റിലേക്ക്

ഇരിങ്ങാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സക്കായി എത്തിയ യുവതിയെ മാനഹാനി വരുത്തിയ കേസിലെ...

ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പോൾ ബ്ലഡ് ആപ്പുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പോൾ ബ്ലഡ്...

കേരളത്തിൽ പോലീസ് രാജ്അനുവദിക്കില്ല — തോമസ് ഉണ്ണിയടൻ

. ഇരിഞ്ഞാലക്കുട: കേരളത്തിൽ പോലീസ് രാജ് അനുവദിക്കില്ലെന്ന്കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ്...

കുഴിയടയ്ക്കൽ സമരത്തിന് നേതൃത്വംനല്‍കിCNRA രംഗത്ത്

ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നാളെ കുഴിയടയ്ക്കൽ സമരത്തിന് നേതൃത്വം...

ദേശീയതലത്തിൽ മികവു തെളിയിച്ച കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുന്നു”

"*ദേശീയതലത്തിൽ മികവു തെളിയിച്ച കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുന്നു*" *എക്സലൻഷ്യ സെപ്റ്റംബർ 15,16ന്...

Topics

പ്രതി റിമാന്റിലേക്ക്

ഇരിങ്ങാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സക്കായി എത്തിയ യുവതിയെ മാനഹാനി വരുത്തിയ കേസിലെ...

കേരളത്തിൽ പോലീസ് രാജ്അനുവദിക്കില്ല — തോമസ് ഉണ്ണിയടൻ

. ഇരിഞ്ഞാലക്കുട: കേരളത്തിൽ പോലീസ് രാജ് അനുവദിക്കില്ലെന്ന്കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ്...

കുഴിയടയ്ക്കൽ സമരത്തിന് നേതൃത്വംനല്‍കിCNRA രംഗത്ത്

ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നാളെ കുഴിയടയ്ക്കൽ സമരത്തിന് നേതൃത്വം...

ദേശീയതലത്തിൽ മികവു തെളിയിച്ച കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുന്നു”

"*ദേശീയതലത്തിൽ മികവു തെളിയിച്ച കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുന്നു*" *എക്സലൻഷ്യ സെപ്റ്റംബർ 15,16ന്...
spot_img

Related Articles

Popular Categories

spot_imgspot_img