Tuesday, June 2, 2026
26.9 C
Irinjālakuda

സിസ്റ്റർ അന്ന മാഗ്ദലെൻ (84 വയസ്സ് ) നിര്യാതയായി

സമരിറ്റൻ സന്യാസിനീ സമൂഹത്തിന്റെ സ്നേഹോദയ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ അന്ന മാഗ്ദലെൻ (84 വയസ്സ് ) 27/11/2020 വെള്ളിയാഴ്ച 4.20 നു നിര്യാതയായി. ഇരിങ്ങാലക്കുട അവിട്ടത്തൂർ ഗ്രേസ് ഭവൻ കോൺവെന്റിലായിരുന്ന സിസ്റ്റർ, മാള ചെല്ലക്കുടം പരേതരായ ലോനപ്പൻ – കുഞ്ഞേലിയ ദമ്പതികളുടെ മകളാണ്. പരേതയുടെ മൃതസംസ്കാര ശുശ്രുഷയുടെ ഭാഗമായി നാളെ 28/11/2020 ശനിയാഴ്ച രാവിലെ 6.30 ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ മുഖ്യ കാർമ്മികതത്വത്തിൽ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ചാപ്പലിൽ വച്ചു വിശുദ്ധ ബലിയും തുടർന്ന് 8 മണി വരെ പൊതു ദർശനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
സംസ്കാരം മണ്ണുത്തി സ്നേഹോദയ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വച്ച് 28/11/2020 – ന് ഉച്ചകഴിഞ്ഞു 2.30 -ന് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നതാണ്. കുഷ്ടരോഗീ സേവനത്തിനായി മുളയത്ത് 1961 -ൽ മോൺ.പോൾ ചിറ്റിലപ്പിള്ളിയാൽ സ്ഥാപിതമായ സമരിറ്റൻ സന്യാസിനീ സമൂഹത്തിലെ ആദ്യ അംഗമായ പരേത കേരളത്തിലും വടക്കേ ഇന്ത്യയിലുമായി ആതുര ശുശ്രുഷ രംഗത്തും സന്യാസ പരിശീലന രംഗത്തും സ്തുത്യർഹമായ സേവനം കാഴ്ച വച്ചിട്ടുണ്ട്.
സഹോദരങ്ങൾ: അമ്മിണി ആന്റണി, ത്രേസ്യാമ്മ സാനി, മറിയാമ്മ ലോനപ്പൻ, സൈമൺ, പരേതരായ ജോസ് , ദേവസ്സിക്കുട്ടി, സണ്ണി, റോസിലി പോളി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img