കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് അഗ്രിഗേറ്റ് ചാമ്പ്യൻഷിപ്പ് നാലാം വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

73

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് അഗ്രിഗേറ്റ് ചാമ്പ്യൻഷിപ്പ് നാലാം വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് അഗ്രിഗേറ്റ് ചാമ്പ്യൻഷിപ്പ് തുടർച്ചയായി നാലാം തവണയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കരസ്ഥമാക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ തന്നെ ഇൻറർ കോളേജിയേറ്റ് മത്സരങ്ങളിൽ ഒരു കോളേജ് അത്‌ലറ്റിക്സിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചാമ്പ്യൻമാരായി കൊണ്ടാണ് ഈ തവണ ക്രൈസ്റ്റ് കോളേജ് മുന്നിൽ നിൽക്കുന്നത്. ഈ വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇൻറർ കോളേജിയേറ്റ് മത്സരങ്ങളിൽ 48 ടീമുകളെ അണിനിരത്തി കൊണ്ടാണ് 13 ചാമ്പ്യൻഷിപ്പ് കളും 15 രണ്ടാംസ്ഥാനവും 7 മൂന്നാംസ്ഥാനവും നേടിയത്. കൂടാതെ ഈ വർഷം 59 പുരുഷ താരങ്ങളും 42 വനിതാ താരങ്ങൾ ഉൾപ്പെടെ 101 ക്രൈസ്റ്റ്റ്റിന്റെ താരങ്ങളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളത്തിൽ ഇറക്കിയിരുന്നത് ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ 9 ഗോൾഡും 13 വെള്ളിയും രണ്ട് വെങ്കലവും കേലോ ഇന്ത്യ മത്സരങ്ങളിൽ ഒരു ഗോൾഡും മൂന്നു വെങ്കലവും ക്രിസ്റ്റിൻ ചുണക്കുട്ടികൾ നേടിയിരുന്നു. കേരളത്തെ പ്രതിനിധാനം ചെയ്തു 40 പുരുഷ താരങ്ങളും 29 വനിത താരങ്ങളും അടക്കം 69 പേർ മത്സര രംഗത്തുണ്ടായിരുന്നു അതിൽ 13 സ്വർണവും മൂന്നു വെള്ളിയും ഒൻപതു വെങ്കലവും ക്രൈസ്റ്റ് മുത്തുകൾ വാരിക്കൂട്ടിയിരുന്നു. അന്തർദേശീയതലത്തിൽ എസ് എ എഫ് ഗെയിംസിൽ ഖോ- ഖോയിൽ കലൈവാണി സ്വർണ്ണം നേടുകയും അഞ്ച് പേർ വേൾഡ് യൂണിവേഴ്സിറ്റി പവർലിഫ്റ്റിംഗ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത്
പങ്കെടുക്കുകയുണ്ടായി 2018- 19 ലെ കോളേജ് തലത്തിൽ ബെസ്റ്റ് സ്പോർട്സ് പെർഫോമൻസിന് ഉള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഇന്ത്യ ജി വി രാജ അവാർഡും ക്രിസ്റ്റിന ലഭിക്കുകയുണ്ടായി.

Advertisement