അരക്കോടിയോളം വിലയുള്ള ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

182

മാള : എക്സൈസ് ഇൻറലിജിൻസിൻറെ വാഹന പരിശോധനക്കിടെ  860 ഗ്രാ० ഹാഷിഷ് ഓയിലുമായി ചാലക്കുടി കനകമല ശാന്തി നഗർ സ്വദേശി കിഴക്കനൂടൻ ജെറിൻ (31) എന്ന ദാസ് ആണ് പിടിയിലായത്. ഹാഷിഷ് ഓയിൽ മറ്റൊരാൾക്ക് കൈമാറുന്നതിനായി മാള ഗുരുധർമ്മം ആശുപത്രിക്കു സമീപം നിൽക്കുമ്പോഴാണ് എക്സൈസ് ഇൻറലിജൻസിൻറെ പിടിയിലായത്. വിപണിയിൽ ഇതിന് അൻപത് ലക്ഷത്തോളം രൂപ വില വരു०.   ഹാഷിഷ് ഓയിൽ വിൽപ്പനയുടെ പ്രധാന കണ്ണിയാണ് ഇയാളെന്നു०  ഇയാൾക്ക് ഹാഷിഷ് കിട്ടുന്ന ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നു० എക്സൈസ് അധികൃതർ അറിയിച്ചു.   എക്സൈസ് ഇൻറലിജൻസിന് കിട്ടിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻറലിജിൻസിനെ സഹായിക്കുവാനായി മാള എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പക്ടെർ ടിആർ രാജേഷ്, പ്രിവൻറീവ് ഓഫീസർമാരായ എസ് അജയൻപിള്ള, എ०കെ കൃഷ്ണൻ, ജോഷി ചക്കാലക്കൽ, സിവിൽ എക്സൈസ് ഓഫീസർ സികെ ചന്ദ്രൻ,   ഡ്രൈവർ ജിനേഷ് എന്നിവരു० സ०ഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisement