കേരള പുലയർ മഹാസഭ സംഘാടക സമിതി രൂപീകരിച്ചു

44

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭയുടെ 49-ാം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.വെള്ളാങ്കല്ലൂർ ഇരിങ്ങാലക്കുട യൂണിയൻ കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്നസംഘാടക സമിതി യോഗം സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. ശശി കോട്ടോളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാസെക്രട്ടറി വിഎസ് ആശുദോഷ് ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു.കെ സി സുധീർ പി വി പ്രതീഷ്, സന്തോഷ് ഇടയിലപുര, കെ.കെ.സുരേഷ്, സുവിൽകുമാർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി എൻ സുരൻ രക്ഷാധികാരി, പിവി പ്രതീഷ് ചെയർമാൻ, പി എൻ സുരേഷ് കൺവീനർ., കെ.സി. സുധീർ ഖജാൻജി, ശശി കോട്ടോളി വൈസ് ചെയർമാൻ, സന്തോഷ് ഇടയിലപ്പുര ജോയിൻ്റ് കൺവീനറായി കമ്മിറ്റിയെ തിരഞ്ഞെടുത്തു.ബാബു തൈവളപ്പിൽ സ്വാഗതവും പി വി അയ്യപ്പൻ നന്ദിയും രേഖപ്പെടുത്തി.

Advertisement