കുടിവെള്ളടാങ്ക് തകർന്നതിൽ ദുരൂഹത:സി.പി.ഐ.എം

69

ഇരിങ്ങാലക്കുട: നഗരസഭ വാർഡ് 26 പെരുവല്ലിപ്പാടത്തെ കുടിവെള്ളടാങ്ക് തകർന്ന സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യ പ്പെട്ട് സി.പി.ഐ.എം സായാഹ്ന ധർണ്ണ നടത്തി. സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ. സി പ്രേമരാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.2013-14 വർഷത്തെ SC പദ്ധതിയിൽ പണികഴിപ്പിച്ച വാട്ടർടാങ്ക് കഴിഞ്ഞ ഇരുപതാം തിയതി രാവിലെ 8 മണിയോടെയാണ് തകർന്നു വീണത്. തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ ടാങ്ക് തകർന്നു വീണ സംഭവം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു എന്നും, ടാങ്ക് തകർന്നതിന്റെ പിന്നിലുള്ള ദുരൂഹത അന്വേഷിക്കണമെന്നും,ടാങ്ക് പണിഞ്ഞതിൽ അഴിമതിയുണ്ടെങ്കിൽ അതിന് നേതൃത്വം കൊടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ,കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും സിപിഐഎം ലോക്കൽ സെക്രട്ടറി ജനങ്ങളോട് അഭ്യർത്ഥിച്ചു .ഏരിയ കമ്മിറ്റി അംഗം ശശി വെട്ടത്ത്,ലോക്കൽ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര, ബ്രാഞ്ച് സെക്രട്ടറി വി. എ അനീഷ് . സെക്രട്ടറി ജി. കെ. മനോഹരൻ,എൻ. സി. അജയൻ, എ. എസ് ഷാരംഗ് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

Advertisement