സഹകരണ ഉത്പന്നങ്ങളുമായി കോപ് മാർട്ട് പ്രവർത്തനം ആരംഭിച്ചു

273

ഇരിങ്ങാലക്കുട: കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ എന്ന കേരള സർക്കാരിന്റെ പദ്ധതി പ്രകാരം ഓരോ ജില്ലയിൽ ഒരു സ്ഥാപനം എന്ന നിലയിൽ ആരംഭിക്കുന്ന സംരംഭം തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയിൽ കല്ലംകുന്ന് സഹകരണ സർവ്വീസ് സഹകരണ ബാങ്കിന്റെ അധീനതയിൽ coopmart സൂപ്പർ മാർക്കറ്റ് ദേവസ്വം/ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാന തലത്തിൽ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു . ചടങ്ങിൽ ഇരിങ്ങാലക്കുട എം. എൽ. എ പ്രൊഫ. കെ.യു. അരുണൻ നാട മുറിച്ച് ദീപം തെളിയിച്ച് ആരംഭം കുറിച്ചു.കല്ലംകുന്ന് ബാങ്ക് സെക്രട്ടറി പ്രദീപ്‌ യു മേനോൻ അധ്യക്ഷത വഹിച്ചു.സഹകരണ രെജിസ്ട്രാർ ഡോ. നരസിംഹുഗരി ടി. എൽ റെഡ്ഢി ഐ. എ. എസ് പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു മുഖ്യാതിതിയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം ടി. ജി ശങ്കരനാരായണൻ, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ മനോജ്‌ കുമാർ,വെള്ളാ ങ്കല്ലൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. എസ് രാധാകൃഷ്ണൻ,തൃശ്ശൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ രാജൻ വർഗീസ്, വനിത ഫെഡ് പ്രസിഡന്റ്‌ കെ. ആർ വിജയ, നഗരസഭ കൗൺസിലർമാരായ പി. വി ശിവകുമാർ, സംഗീത ഫ്രാൻസിസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ്. ജെ ചിറ്റിലപ്പിള്ളി,മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം. സി അജിത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ. എ. എസ് സ്വാഗതവും കല്ലംകുന്ന് ബാങ്ക് സെക്രട്ടറി സി. കെ ഗണേഷ് നന്ദിയും പറഞ്ഞു.

Advertisement