ഇരിങ്ങാലക്കുട:2018 ലെ പ്രളയത്തിൽപ്പെട്ടു് വീടും തുടർന്നു് ഭർത്താവും നഷ്ടപ്പെട്ട നിരാലംബയായ ഗീത ഉദയനു് പുത്തൻചിറ പഞ്ചായത്തിൽ വെള്ളൂർ ലക്ഷം വീട് കോളനിയിൽ കൊടുങ്ങല്ലൂരിലെ താണിയത്തു് ട്രസ്ററുമായി സഹകരിച്ചു് വീടു് പണിതു നൽകിക്കൊണ്ടു് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് മാതൃകയായി. കൊടുങ്ങല്ലൂർ എം.എൽ.എ. വി.ആർ. സുനിൽകുമാർ ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബിന്റെ നാലാമതു് സ്നേഹവീടു് ഗീതാ ഉദയനു കൈമാറി. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ടി.ജെ പ്രിൻസ് അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ഭാരവാഹികളായ മധുമേനോൻ, ഫ്രാൻസിസ് കോക്കാട്ടു്, ടി.പി സെബാസ്റ്റ്യൻ, ഷാജു ജോർജ്ജ് ,പി ടി ജോർജ്ജ്, കെ.വി. ജോൺ, സി.ഡി. ജോണി തുടങ്ങിയവർ ആശംസകൾ നേർന്നു.
Advertisement