ജില്ലാ പഞ്ചായത്തിൻ്റെ 2019- 20 വാർഷിക പദ്ധതി ഫണ്ട്‌ വിനിയോ ഗിച്ചു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ് ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ടി. ജി. ശങ്കരനാരായണൻ നിർവഹിച്ചു

50

നടവരമ്പ്: തൃശൂർ ജില്ലാ പഞ്ചായത്ത്‌ പറപ്പൂക്കര ഡിവിഷനിൽ നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്തിൻ്റെ 2019- 20 വാർഷിക പദ്ധതി ഫണ്ട്‌ വിനിയോ ഗിച്ചു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ് ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ടി. ജി. ശങ്കരനാരായണൻ നിർവഹിച്ചു. 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്കൂളിന്റെ ചുറ്റുമതിലിന്റെ യും സ്കൂളിലെ 8 എ ക്ലാസ്സ് റൂം ഹൈടെക് സൗകര്യം ഒരുക്കുന്നതിൻ്റെയും ഉദ്ഘാടനമാണ് നിർവ്വഹിച്ചത്.കൂടാതെ സൂളിലേക്ക് ആവശ്യമായ 70 ജോഡി ബെഞ്ചും ഡെസ്കും ഹയർ സെക്കന്ററി പ്രിൻസിപ്പാൾ എം നസറുദ്ദീനും ഹെഡ് മിസ്ട്രസ് എ.എ.ലാലിയ്ക്കും കൈമാറുകയുണ്ടായി. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉചിതസുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഡെയ്സി ജോസ്, പി.ടി. എ. പ്രസിഡന്റ്‌ അനിലൻ മഠത്തിപറമ്പിൽ,സി ബി. ഷക്കീല, സ്റ്റാഫ് സെക്രട്ടറി താജുദ്ദീൻ, സുരേഷ് ബാബു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.പ്രിൻസിപ്പാൾ എം നസറുദ്ദീൻ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് എ.എ.ലാലി നന്ദിയും രേഖപ്പെടുത്തി.

Advertisement