സ്മാർട്ട് ക്ലാസ്സ് റൂം സമർപ്പണവും കുട്ടിക്കൃഷിതോട്ടം ഉദ്‌ഘാടനവും

48

പുല്ലൂർ :പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് സ്മാർട്ട് പുല്ലൂർ പദ്ധതിയിൽ ഉൾപ്പെടുത്തി തുറവൻകാട് ഊക്കൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ച് സമർപ്പണം നടത്തി . ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി കുട്ടിക്കൃഷി തോട്ടവും ആരംഭിച്ചു.സ്മാർട്ട് ക്ലാസ്സ് റൂമിൻറെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ കെ .യു അരുണൻ മാഷും കുട്ടികൃഷിത്തോട്ടം ഉദ്‌ഘാടനം മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ്.ജെ.ചിറ്റിലപ്പിള്ളിയും നിർവ്വഹിച്ചു.ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്‌ട്രസ്സ് സിസ്റ്റർ ജെസ്റ്റ അദ്ധ്യക്ഷത വഹിച്ചു .മദർ സുപ്പീരിയർ സിസ്റ്റർ ജിത,പി.ടി .എ പ്രസിഡന്റ് അജോ ജോൺ ,ബാങ്ക് ഭരണസമിതി അംഗം തോമസ് കാട്ടൂക്കാരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .സംഘാടക സമിതി ചെയർപേഴ്സൺ ഷീല ജയരാജ് സ്വാഗതവും കൺവീനർ രാജേഷ് പി .വി നന്ദിയും പറഞ്ഞു .തുറവൻകാട് പ്രദേശത്തെ എസ് .എസ് .എൽ .സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സ്വീകരണവും ഉദ്‌ഘാടനത്തിന്റെ ഭാഗമായി നടന്നു .

Advertisement