ഇടതുപക്ഷ കേരളം സുരക്ഷിത കേരളം:മഹിളാ മുന്നണി

213

ഇരിങ്ങാലക്കുട :ഇടതുപക്ഷ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി ഇടതു മഹിളാ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന സ്ത്രീകളുടെ ഐക്യനിര മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ.കെ.ആർ വിജയ ഉദ്‌ഘാടനം ചെയ്തു.മഹിളാ സംഘം സെക്രട്ടറി അഡ്വ.ജിഷ.ജോബി അദ്ധ്യക്ഷത വഹിച്ചു .കോവിഡ് പ്രോട്ടോകോൾ പാലിച്ച്കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ ലത സുരേഷ്,ലോക്കൽ കമ്മിറ്റി മെമ്പർ ശാന്ത എന്നിവർ പങ്കെടുത്തു.മഹിളാ അസോസിയേഷൻ ടൗൺ സെക്രട്ടറി രാജി സ്വാഗതവും ശോഭന ചന്ദ്രൻ നന്ദിയും പറഞ്ഞു .

Advertisement