പറപ്പൂക്കര ആലത്തൂരിൽ ചെക്ക്ഡാം നിർമ്മാണോദ്ഘാടനം

33

പറപ്പൂക്കര:ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചിലവു ചെയ്ത് പറപ്പൂക്കര ഡിവിഷനിൽ പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരിൽ നിർമ്മിക്കുന്ന ചെക്ക്ഡാമിൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു .ആലത്തൂർ , വയലൂർ, നെല്ലായി പ്രദേശങ്ങളിലെ ഏകദേശം 500 ഏക്കറിൽ കൃഷി ചെയ്യുന്നതിനും, കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനും ഈ പദ്ധതി ഉപകാരപ്പെടും. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് കാർത്തിക ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം ജലജ തിലകൻ ആശംസകളർപ്പിച്ച് സംസാരിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത സജീവൻ സ്വാഗതവും മുൻ പഞ്ചായത്ത് മെമ്പർ ടി.ആർ.ലാലു നന്ദിയും രേഖപ്പെടുത്തി.

Advertisement