കല്ലേറ്റുംകര ഇലട്രിക് സിറ്റി ഓഫീസ് നിർത്തലാക്കരുത് കേരളകോൺഗ്രസ് എം

57

ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി സബ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം) ആളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലേറ്റുംകര കെഎസ്ഇബി ഓഫീസ് പടിക്കൽ ധർണ്ണ സമരം നടത്തി. ധർണ്ണ സമരം മുൻ ഗവ.ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.സബ് ഓഫീസ് കല്ലേറ്റുംകരയിൽ നില നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വകുപ്പു മന്ത്രിക്കും ഇലക്ട്രിസിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്മാർക്കും നേരിട്ട് നിവേദനം നൽകുവാൻ സമരം തീരുമാനിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഡേവിസ് തുളുത്ത് അദ്ധ്യക്ഷത വഹിച്ചു.വനിത കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മിനി മോഹൻദാസ്, ജോബി മംഗലൻ, കൊച്ചുവാറു, ജോർജ് മൊയലൻ, ജോജോ മാടവന, ജെയ്സൻ, ബാബു വടക്കേപീടിക, സണ്ണി വൈയ്ലിക്കോടത്ത്, ജോബി മംഗലൻ എന്നിവർ പ്രസംഗിച്ചു.

Advertisement