യുവതി അത്മഹത്യ ചെയ്യാൻ കാരണക്കാരനായ യുവാവ് അറസ്റ്റിൽ

429

ഇരിങ്ങാലക്കുട :യുവതി അത്മഹത്യ ചെയ്യാൻ കാരണക്കാരനായ യുവാവ് അറസ്റ്റിൽ. മൂത്രത്തിക്കര ഇട്ടിയാടൻ വീട്ടിൽ പെണ്ണ് ബിനി എന്ന് വിളിക്കുന്ന ബിനീഷ് 27 വയസ്സിനെ ഡി.വൈ.എസ്സ്. പി ഫെയ്മസ് വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എം.ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കി വരുകയായിരുന്ന ഇരിങ്ങാലക്കുട സ്വദേശിനിയെ പരിചയപ്പെട്ട പ്രതി പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയിൽ നിന്ന് പണവും മൊബൈൽ ഫോണും വാങ്ങിയെടുക്കുകയും യുവതി ഗർഭിണിയായപ്പോൾ അബോർഷൻ നടത്തുകയും ചെയ്തു. പ്രതിക്ക് മറ്റു പല യുവതികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ യുവതി . താൻ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലാക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പ്രതിയുടെ വീട്ടിൽ പോയി പ്രതിയുടെ മാതാപിതാക്കളോട് സംസാരിക്കുകയും തന്നെ ബിനീഷ് ചതിക്കുകയായിരുന്നു എന്ന കാര്യം സഹപ്രവർത്തകരോട് പറയുകയുണ്ടായതാണ് യുവതിയുടെ മരണത്തിലെ ദുരൂഹത ഒഴിവാകാൻ കാരണമായത്. യുവതിയുടെ സഹപ്രവർത്തകരിൽ നിന്ന് കാര്യങ്ങളറിഞ്ഞ യുവതിയുടെ ബന്ധുക്കൾ പരാതിയുമായി ഇരിങ്ങാലക്കുട ഡി.വൈ.എസ്സ് പി. ഫെയ്മസ്സ് വർഗ്ഗീസിനെ സമീപിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് വരവെ പ്രതി ബിനീഷ് ഒളിവിൽ പോകുകയായിരുന്നു. പല സ്ത്രീകളുമായും പ്രതി ബിനീഷിന് ബന്ധമുള്ളതു കൊണ്ടാണ് ഇയാൾ പെണ്ണ് ബിനി എന്നറിയപ്പെടുന്നത്. താൻ സർവ്വീസിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് ഈ കേസ്സിലെ പ്രതിയെ പിടികൂടി ഇരുമ്പഴിക്കുള്ളിലാക്കണമെന്ന് ഡി.വൈ. എസ്സ്.പി ഫെയ്മസ്സ് വർഗ്ഗീസിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം ഊർജിതമാക്കി .ഒളിവിൽ ആയിരുന്ന ലോറി ഡ്രൈവറായ പ്രതി അന്യ സംസ്ഥാന ലോറി കമ്പനിയിൽ ജോലിക്കായി പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിൽ അന്വേഷണ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. ഡി.വൈ .എസ്സ്.പി. ഫെയ്മസ് വർഗ്ഗീസ് ഈ ഒക്ടോബർ 31 – ന് സർവ്വീസിൽ നിന്ന് വിരമിക്കാൻ രണ്ട് ദിവസം ബാക്കിയുള്ളപ്പോൾ പ്രതിയെ പിടി കൂടിയ അന്വേഷണ സംഘം അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിച്ചു . ഇരിങ്ങാലക്കുട എസ്സ് .ഐ അനൂപ് . പി.ജി, എ.എസ്സ് ഐ.ജെയ്സൻ , സി.പി. ഒ മാരായ അനൂപ് ലാലൻ , വൈശാഖ് മംഗലൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement