പാറേക്കാട്ടുക്കര- തറയിലക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമ്മാണോദ്ഘാടനം

80

മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്ത്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്, മുരിയാട് ഗ്രാമപഞ്ചായത്ത് സംയുക്ത ബഹുവർഷ പദ്ധതിയിൽ 20 ലക്ഷം രൂപ ഉപയോഗിച്ചു കൊണ്ടുള്ള പാറേക്കാട്ടുക്കര-തറയിലക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പി.ഡി.ഡി.പി പരിസരത്ത് വെച്ച് മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവ്വഹിച്ചു. വാർഡ് അംഗം സരള വിക്രമൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.കെ.എ മനോഹരൻ സ്വാഗതവും സമിതി സെക്രട്ടറി രവീന്ദ്രൻ തെക്കൂട്ട് നന്ദിയും രേഖപ്പെടുത്തി.

Advertisement