കുരിശിനെ അവഹേളിച്ച സാമൂഹികവിരുദ്ധർക്കെതിരെ ശക്തമായ നടപടിയെടുക്കണം: പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം

143

ആളൂർ : ക്രൈസ്തവ വിശ്വാസത്തിന്റെ നെടുംതൂണായി ഉയർന്നു നിൽക്കുന്ന വി.കുരിശിനെ അവഹേളിച്ചു കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിച്ച്, ക്രൈസ്തവ വിശ്വാസത്തെ വൃണപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സാമൂഹികവിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം പ്രതിഷേധം നടത്തി. ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ചെയർമാൻ ജെറാൾഡ് ജേക്കബ്, ഡയറക്ടർ ഫാ.മെഫിൻ തെക്കേക്കര, ജനറൽ സെക്രട്ടറി എമിൽ ഡേവിസ്, എന്നിവർ ആളൂർ ടൗൺ മുതൽ ബി.എൽ.എം കുരിശുപള്ളി വരെ മുട്ടിന്മേൽ ഇഴഞ്ഞ് ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം സമിതിയുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.നീചവും മതനിന്ദ പരവുമായ ഇത്തരം പ്രവർത്തനങ്ങളാൽ ക്രൈസ്തവ വിശ്വാസത്തെ വൃണപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്, സംസ്ഥാന സർക്കാരിന്റെ എല്ലാവിധ നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടന്ന പ്രതിഷേധത്തിൽ ട്രഷറർ റിജോ, ചെയർപേഴ്സൺ അലീന ജോബി, എന്നിവർ പിന്തുണയർപ്പിച്ചു.

Advertisement