Friday, May 9, 2025
28.9 C
Irinjālakuda

നാട്ടകം -2020 രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം

”  


നാട്ടകം -2020 രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം
തട്ടകം റിയാദ് കളിക്കൂട്ടം രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം
“നാട്ടകം – 2020
കോവിഡ് -19  എന്ന മഹാമാരിയുടെ മുൾമുനയിൽ  ലോകം തന്നെ വിറച്ചു നിൽക്കുകയാണ് . സമസ്ത മേഖലയിലും ജീവിതം പ്രതിസന്ധിയിലാണ്,   തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്നു .  നാടക  പ്രവർത്തനം സ്വാർത്ഥകമാകുന്നത് അരങ്ങിലൂടെയാണ്. ആ  അരങ്ങിൽ ഇനി എന്ന് തിരശ്ശീല ഉയരുമെന്നത് പ്രവചനാതീതം. മനുഷ്യൻ മനുഷ്യന്റെ കണ്ണുകളിൽ നോക്കി  ഹൃദയത്തിലൂടെ  പറയുന്ന കലയാണ് നാടകം .അത് അരങ്ങിൽ തന്നെ അവതരിപ്പിക്കേണ്ടതുതന്നെയാണ് . പക്ഷെ ഇന്നത്തെ ഈ പ്രതിസന്ധികാലത്ത് നാടകത്തെ ഡിജിറ്റൽ തലത്തിലേക്കു മാറ്റുമ്പോഴുണ്ടാകുന്ന എല്ലാ പ്രായോഗിക ബുദ്ധിമുട്ടുകളും , പരിമിതികളും മനസ്സിലാക്കിക്കൊണ്ട് തന്നെ തട്ടകം “റിയാദ് കളിക്കൂട്ടം  ഡിജിറ്റൽ നാടകോത്സവം” എന്ന ഉദ്യമവുമായി നാടകപ്രേമികളായ കുട്ടികളിലേക്ക് എത്തുന്നു. ഒപ്പം  നാടക ചിന്തകൾ സമൂഹത്തിൽ വളർത്തുന്നതിനും ഉതകുമെന്നും  ഉറച്ചു വിശ്വസിക്കുന്നു. ചെറിയ തലത്തിൽ നിന്നുകൊണ്ട് എല്ലാ പരിമിതികളെയും ഉൾക്കൊണ്ടു കൊണ്ടുള്ള നാടകാവതരണമാണ് ലക്ഷ്യമിടുന്നത്. തട്ടകം റിയാദിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡിജിറ്റൽ നാടകോത്സവത്തിന്റെ ഭാഗമായി കളിക്കൂട്ടം ചിൽഡ്രൻസ് തീയറ്ററർ, പൂർണ്ണമായും കുട്ടികൾക്കായി “നാട്ടകം  – 2020”  എന്ന രാജ്യാന്തര ഡിജിറ്റൽ ഏക പാത്ര നാടക മത്സരം  സംഘടിപ്പിക്കുന്നു.

മത്സരാർത്ഥികൾക്കുള്ള നിയമങ്ങളും നിർദ്ദേശങ്ങളും:                                  
1. അഞ്ചു മിനുട്ടു ദൈർഘ്യമുള്ള ചെറിയ മലയാള നാടകങ്ങളാണ് അവതരിപ്പിക്കേണ്ടത്

2. ഒരാൾ മാത്രം അഭിനയിക്കുന്ന , രംഗത്തു വരുന്ന നാടകങ്ങളാണ്  അവതരിപ്പിക്കേണ്ടത്.

3. വിഷയങ്ങൾ:  
1)തിരുത്താനുണ്ട് ചിലത്
2)നിറമുള്ള സ്വപ്നങ്ങൾ
3)പെൺജീവിതം
ഇവയിൽ ഏതെങ്കിലും ഒരു  വിഷയം അടിസ്ഥാനമാക്കിയായിരിക്കണം നാടകങ്ങൾ തയ്യാറാക്കേണ്ടത്.

4. ഒന്നും രണ്ടും സ്ഥാനങ്ങളിൽ  വിജയം കരസ്ഥമാക്കുന്ന പ്രതിഭയ്ക്ക് അർഹമായ തുക (ഇന്ത്യൻ രൂപ)  പാരിതോഷികവും, പ്രശംസാപത്രവും നൽകുന്നതാണ്.

5. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള കുട്ടികൾക്കും മലയാളി എന്ന ഒരൊറ്റ മാനദണ്ഡത്തിൽ ഈ മത്സരത്തിൽ പങ്കെടുക്കാം . പ്രായ പരിധി  18 വയസ്സിൽ താഴെ ആയിരിക്കണം.

6. എല്ലാ നാടകങ്ങളും തട്ടകം റിയാദിന്റെ  വിദഗ്ധ സമിതി അവലോകനം ചെയ്യുകയും അതിൽനിന്നും അവസാന റൗണ്ടിലേക്കായി പത്തു നാടകങ്ങൾ തിരഞ്ഞെടുക്കുന്നതുമാണ്.തിരഞ്ഞെടുത്ത  നാടകങ്ങൾ  തട്ടകം റിയാദിന്റെ സാമൂഹ്യ മാധ്യമ പേജിൽ വോട്ടിങ്ങിനായി പങ്കു വയ്ക്കുന്നതും , കേരളത്തിലെ പ്രശസ്ത നാടക പ്രവർത്തകരുടെ  മുന്നിൽ വിധി നിർണ്ണയത്തിനായി  നൽകുന്നതുമാണ്.. അതിലൂടെ ഒന്നും രണ്ടും സ്ഥാനക്കാരെ നിശ്ചയിക്കുന്നതാണ്. ഈ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.മികവ് പുലർത്തുന്ന മറ്റു മൂന്നു നാടകങ്ങൾക്ക് പ്രോത്സാഹന സമ്മാനവും, പ്രശംസാ പത്രവും ലഭിക്കുന്നതാണ്..

7. ഒരു നാടകത്തിന്റെ എല്ലാ സാധ്യതകളും മത്സരാർത്ഥിക്ക് ഉപയോഗിക്കാവുന്നതാണ്. അതായത്,  സംഗീതം, പശ്ചാത്തലം, ചമയം , ശബ്ദവും വെളിച്ചവും.  കൂടാതെ   പിന്നണിയിൽ ആരുടെ സഹായവും സ്വീകരിക്കാം.

8. നാടകം പൂർണ്ണമായും മൊബൈൽ ക്യാമറയിലാണ് ചിത്രീകരിക്കേണ്ടത് , അതും മൊബൈൽ ക്യാമറ ഹൊറിസോണ്ടൽ (Horizontal ) ആയി വേണം സജ്ജീകരിക്കേണ്ടത്. ഒരു സ്ഥായിയായ രംഗത്ത് (സ്റ്റാറ്റിക് ഫ്രെയിം ) ഇടതടവില്ലാതെ (കട്ടുകൾ ഇല്ലാതെ ) വേണം നാടകം ചിത്രീകരിക്കേണ്ടത്, അതായത് ഒരു മുഴുനീള ചിത്രീകരണം ( One stretch recording )  എഡിറ്റിംഗ് അനുവദനീയമല്ല, നാടകത്തിന്റെ മിഴിവിനായി വേണ്ടുന്ന പശ്ചാത്തല സംഗീതം, മറ്റു ഗാനങ്ങൾ എല്ലാം തന്നെ ഉപയോഗിക്കാവുന്നതാണ്.

9. ജാതി, മതം, വർണ്ണം, വർഗ്ഗം, ലിംഗം, രാഷ്ട്രീയം ഇവയിലൂടെയുള്ള അവഹേളനം , വ്യക്തമായ രാഷ്ട്രീയ ചായ്വ്  സൂചിപ്പിക്കുന്ന നാടകങ്ങൾ തിരസ്കരിക്കുന്നതായിരിക്കും .

10. നാടകങ്ങൾ ഇമെയിൽ / വാട്ടസ്ആപ്  വഴി അയക്കാവുന്നതാണ് .
ഇമെയിൽ : [email protected]
വാട്സ്ആപ് (whatsAap ) നമ്പറുകൾ :
ബാബു അമ്പാടി: +966 50 212 4762,
അനിൽ അളകാപുരി : +966 56 735 4121,
ഷാജീവ് ശ്രീകൃഷ്ണപുരം: +966 55 444 7567
 (വിശദ വിവരങ്ങൾക്കും)    
ഇമെയിൽ വഴി അയക്കുമ്പോൾ ഫയൽ സൈസ് പരിമിതമായതിനാൽ  മറ്റൊരു മാധ്യമത്തിൽ ശേഖരിച്ച (Google drive) ശേഷം അതിന്റെ ലിങ്ക് (Link)  അയച്ചാൽ മതിയാകും.  വാട്സ്ആപ് (whatsAap ) ഉപയോഗിക്കുകയാണെങ്കിൽ അതിലെ ഡോക്യുമെന്റ്  (document/MP4) വഴി അയക്കേണ്ടതാണ്.        
നാടകങ്ങൾ  ലഭിക്കേണ്ട അവസാന തീയതി : 20 നവംബർ 2020.

വിശദ വിവരങ്ങൾക്കും ,ഓൺലൈൻ രജിസ്‌ട്രേഷനും താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
https://forms.gle/UKEwCcKxXviYxR1U9

Hot this week

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവുംമെത്താംഫിറ്റമിനുംകണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

Topics

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവുംമെത്താംഫിറ്റമിനുംകണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...

ഭാരതസൈന്യത്തിനുംനമ്മുടെപ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

ഭാരതസൈന്യത്തിനും_നമ്മുടെ_പ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...
spot_img

Related Articles

Popular Categories

spot_imgspot_img