സിസിഇ ട്യൂൺസിന് ഉജ്വലമായ തുടക്കം

77

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾ ഒരുക്കിയ സിസിഇ ട്യൂൺസ് എന്ന പോഡ്കാസ്റ്റ് പരിപാടിക്കു അത്യുജ്വലമായ തുടക്കംകുറിച്ചു. ജൂലൈ 17നു വൈകീട്ട് 7. 00 മണിക്ക് കോളേജിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോൺ പാലിയേക്കര ആദ്യഘട്ട പോഡ്കാസ്റ്റ് ലിങ്ക് എല്ലാവർക്കും ഫോർവേഡ് ചെയ്തുക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ റവ. ഫാ. ജോയ് പയ്യപ്പിളളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി.ഡി.ജോൺ, പ്രൊഫ. പ്രേംകുമാർ, ഡിപ്പാർട്മെന്റ് മേധാവി പ്രൊഫ. രാജീവ്.ടി.ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. Talk 2 Alumni എന്ന പ്രഥമ പരിപാടിയിൽ കോളേജിൽ നിന്നും പഠന ശേഷം പടിയിറങ്ങിയ അതുൽ പരമേശ്വരൻ (IISC, ബാംഗ്ലൂർ)മായുള്ള അഭിമുഖ സംഭാഷണങ്ങളോടെ പോഡ്‌കാസ്റ്റിനു ആദ്യസ്വരം നൽകി. വരും നാളുകളിൽ മികച്ച പരിപാടികളുമായി സിസിഇ ട്യൂൺസ് കോളേജിനു സ്വരമാകുമെന്ന ശുഭപ്രതീക്ഷയോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് ‘CCE TUNES’ കോളേജിനു സമ്മാനിച്ചു.

Advertisement