തപാൽ ജീവനക്കാർ പ്രതിഷേധ ദിനമാചരിച്ചു.

60

ഇരിങ്ങാലക്കുട:തപാൽ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട്. N F P E യുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ പ്രതിഷേധ ദിനമാചരിച്ചു. ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ടോഫീസിനു മുൻപിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ടി.കെ. ശക്തീധരൻ, പി.ഡി. ഷാ ജു, ടി.എസ്.ശ്രീജ, കിരൺ, രജിനി, ഏ.കെ. സരിത, നിഷാറാണി എന്നിവർ നേതൃത്വം നൽകി.ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫീസിനുമുൻപിൽ നടന്ന പ്രതിഷേധപ്രകടനത്തിന് കെ.എസ്. സുഗതൻ, ഏ.ഐ. ബാബു, ഈ . വി.മുരളി, സുജിത് എന്നിവർ നേതൃത്വം നൽകി.

Advertisement