തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി മൈ സ്റ്റാമ്പ് പ്രകാശനം ചെയ്തു

121

ഇരിങ്ങാലക്കുട : ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 9മുതല്‍ 15 വരെയുളള തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി മെയില്‍ഡേ ആയ 15 ന് ഇരിങ്ങാലക്കുടയില്‍ ഏറ്റവും പഴക്കം ചെന്ന പോസ്റ്റ് ബോക്‌സ് നമ്പര്‍ ഉപയോഗിക്കുന്ന പള്ളിപ്പാട്ട് ചെമ്പന്‍ ഡേവിസിന്റെ ഫോട്ടോ ആലേഖനം ചെയ്ത മൈ സ്റ്റാമ്പ് ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് സി.ഐ ജോയ്‌മോന്‍ പ്രകാശനം ചെയ്തു.പോസ്റ്റല്‍ സൂപ്രണ്ട് ഡേവിസിനെ പൊന്നാട അണിയിച്ചും,ഉപഹാരം നല്‍കിയും ആദരിച്ചു.അസി.സൂപ്രണ്ട് സുജ, മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ് ജയകുമാര്‍,പോസ്റ്റല്‍ റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി ശക്തിധരന്‍ ടി.കെ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement