പടിയൂർ ഗ്രാമപഞ്ചായത്തിൽ ചൈതന്യ അങ്കണവാടി ഉദ്‌ഘാടനം ചെയ്തു

40

ഇരിങ്ങാലക്കുട:തൃശൂർ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പടിയൂർ പഞ്ചായത്തിലെ വാർഡ് 13 ൽ പണിത ചൈതന്യ അങ്കണവാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എസ് രാധാകൃഷ്ണൻ മുഖ്യാഥിതിയായിരുന്നു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരൻ ,സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ കെ .സി ബിജു ,സംഗീത സുരേഷ് ,സി .എ ശിവദാസൻ പഞ്ചായത്ത് അംഗങ്ങളായ സി .എം ഉണ്ണികൃഷ്ണൻ ,ഉഷ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisement