കുഴിക്കാട്ടുശ്ശേരി കബറിട ദേവാലയം രൂപത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

86

കുഴിക്കാട്ടുശ്ശേരി:വിശുദ്ധ മറിയം ത്രേസ്യയുടെ വിശുദ്ധ നാമകരണ വാർഷീകത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി കബറിട ദേവാലയം രൂപത തീർത്ഥാടന കേന്ദ്രമായി ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ.പോളി കണ്ണൂക്കാടൻ പ്രഖ്യാപിച്ചു .പുത്തൻചിറ കബറിട ദേവാലയത്തിൽ ബിഷപ്പ് മാർ .പോളി കണ്ണൂക്കാടൻറെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിക്ക് വികാരി ജനറാൾമാരായ മോൺ. ലാസർ കുറ്റിക്കാടൻ, മോൺ.ജോസ് മഞ്ഞളി, രൂപത ചാൻസലർ റവ.ഡോ. നെവിൻ ആട്ടാക്കാരൻ, ഫാ.ജോസഫ് ഗോപുരം, ഫാ.സെബാസ്റ്റ്യൻ ഈഴേക്കാടൻ, റവ.ഡോ.ആൻറു ആലപ്പാടൻ ,റവ.ഡോ.സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, ഫാ.ചാക്കോ കാട്ടുപറമ്പൻ എന്നിവർ സഹകാർമ്മികരായിരുന്നു. ഹോളി ഫാമിലി സന്യാസ സമൂഹത്തിൻ്റെ സുപ്പിരിയർ ജനറൽ സിസ്റ്റർ ഉദയ, തീർത്ഥകേന്ദ്രം ഡയറക്ടർ സിസ്റ്റർ പുഷ്പ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി എന്നിവർ തിരി തെളിയിച്ചു. കൗൺസിലർമാരായ സിസ്റ്റർ ആനി കുരിയാക്കോസ്, സിസ്റ്റർ ഭവ്യ, സിസ്റ്റർ മാരിസ് സ്റ്റെല്ല എന്നിവർ നേതൃത്യം നൽകി

Advertisement