കാട്ടൂർ കാറളം ലിഫ്റ്റ് ഇറിഗേഷൻ നാടിന് സമർപ്പിച്ചു

77

കാട്ടൂർ :ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻറെ ബഹുവർഷ പദ്ധതിയായ കാട്ടൂർ കാറളം ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.കാട്ടൂർ ദുബായ് മൂല പരിസരത്ത് വച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘടാനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ .യു അരുണൻ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേഷ് മുഖ്യാതിഥിയായിരുന്നു.കാട്ടൂർ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ 6,7,8,9 വാർഡുകളിലും കാറളം പഞ്ചായത്തിലെ 12,13 വാർഡുകളിലും വരൾച്ച രൂക്ഷമായി അനുഭവപ്പെടാറുണ്ട്.ഈ സാഹചര്യത്തിലാണ് കെ.എൽ.ഡി.സി കനാലിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് നിന്ന് വെള്ളം പമ്പ് ചെയ്ത് വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് രൂപം നൽകിയത്.കാട്ടൂർ പഞ്ചായത്ത് മെമ്പർമാരായ വി.കെ മനോജ് ,ജയശ്രീ സുബ്രമഹ്ണ്യൻ ,രാജലക്ഷ്മി കുറുമത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കമറുദ്ധീൻ വലിയകത്ത് സ്വാഗതവും രാജീവ് വെങ്ങാശ്ശേരി നന്ദിയും പറഞ്ഞു.

Advertisement