കർഷകധർണ്ണ സംഘടിപ്പിച്ചു

60

ഇരിങ്ങാലക്കുട:കിസ്സാൻ സംഘർഷ് കോർഡിനേഷൻ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റ്കാർഷിക ഉൽപ്പന്നങ്ങൾക്ക്താങ്ങുവില ഉറപ്പാക്കുക, ഡോക്ടർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക ,കർഷകദ്രോഹ നടപടിപടികൾ അവസാനിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഇരിങ്ങാലക്കുട ആൽത്തറയ്ക്കലിൽ കർഷകധർണ്ണ സംഘടിപ്പിച്ചു, കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ്റെ അദ്ധ്യക്ഷതയിൽ കിസ്സാൻ സഭ തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.കിസ്സാൻ ജനത ജില്ലാ വൈസ് പ്രസിഡൻറ് ഡേവീസ് കോക്കാട്ട്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്, രാധാകൃഷ്ണൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കിസ്സാൻ സഭ ഏരിയാ സെക്രട്ടറി ഒ.എസ്.വേലായുധൻ സ്വാഗതവും കർഷക സംഘം ഏരിയാ വൈസ് പ്രസിഡൻറ് പി.ആർ.ബാലൻ നന്ദിയും രേഖപ്പെടുത്തി.

Advertisement