ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തെ ജൈവമാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ സംസ്കരിക്കുന്നതിനായി 2019-20 ,2020-21 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 7000 സ്‌ക്വയർ ഫീറ്റിലായി നിർമ്മിച്ചതും IRTC യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്നതുമായ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും ,ജൈവവൈവിധ്യം കാത്തുസൂക്ഷിക്കാനായി നട്ടുവളർത്തിയ പച്ചത്തുരുത്തിന്റെയും ഉദ്‌ഘാടനം ഗാന്ധിനഗർ ഹിൽ പാർക്കിൽ വച്ച് നാളെ (ഒക്ടോബർ 14) നടത്തും.ഇരിങ്ങാലക്കുട ചെയർപേഴ്സൺ നിമ്യ ഷിജുവിന്റെ അദ്ധ്യക്ഷതയിൽ തൃശൂർ എം.പി ടി.എൻ പ്രതാപൻ ഉദ്‌ഘാടനം നിർവ്വഹിക്കും.ചടങ്ങിൽ ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ കെ.യു അരുണൻ മുഖ്യാതിഥിയായിരിക്കും.സ്വച്ഛ് ഭാരത് മിഷന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെയാണ് ഇരിങ്ങാലക്കുട നഗരസഭ ഈ പദ്ധതി നടത്തുന്നത്.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ ,കൗൺസിലർമാർ ,ശുചിത്വ മിഷൻ ,ഹരിതകേരള മിഷൻ കോർഡിനേറ്റർമാർ തുടങ്ങിയവർ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു,സെക്രട്ടറി കെ .എസ് അരുൺ ,ഹെൽത്ത് സൂപ്പർവൈസർ പി .ആർ സ്റ്റാൻലി ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി .എ അബ്ദുൾ ബഷീർ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു .
വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും പച്ചത്തുരുത്തിന്റെയും ഉദ്ഘാടനം
Advertisement