അനിൽകുമാറിൻ്റെ മൃതദേഹ സംസ്കാരം ഡിവൈഎഫ്ഐ ഏറ്റെടുത്ത് നടത്തി

160

മാപ്രാണം :കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി വെട്ടിയാട്ടിൽ അനിൽകുമാറിൻ്റെ മൃതദേഹ സംസ്കാരം ഡിവൈഎഫ്ഐ ഏറ്റെടുത്ത് നടത്തി. ബന്ധുക്കൾ കോവിഡ് ചികിത്സയിൽ ആയതിനാൽ സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ, നഗരസഭ കൗൺസിലർ സി സി ഷിബിൻ, മാപ്രാണം മേഖലാ സെക്രട്ടറി കെ.ഡി.യദു, മാപ്രാണം മേഖലാ വൈ.പ്രസിഡണ്ട് ആഷിക് ബഷീർ, മേഖലാ കമ്മിറ്റി അംഗം പി.എം.അജിത്ത്കുമാർ എന്നിവർ ചേർന്ന് സംസ്കാരം നടത്തി.

Advertisement