സ്വഭിമാന യാത്രക്ക് യൂത്ത് കോൺഗ്രസ് അഭിവാദ്യം അർപ്പിച്ചു

56

ഇരിങ്ങാലക്കുട:നീതി ക്കെതിരെ കണ്ണടയ്ക്കുന്ന നരേന്ദ്രമോദി യോഗി ഭരണകൂടങ്ങൾക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വാഭിമാന യാത്രക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധപ്രകടനവും യോഗിയുടെ കോലം കത്തിക്കുകയും ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. അജയ് മേനോൻ സനൽ കല്ലൂക്കാരൻ, ഗിഫ്റ്റസൺ ബിജു തുടങ്ങിയവർ സംസാരിച്ചു.

Advertisement