മത്സ്യകൃഷിയുമായി പ്രവാസിക്കൂട്ടായ്മ

98

കാറളം:ഫിഷറീസ് വകുപ്പ് കാറളം പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി 2020-21 വാർഷിക പദ്ധതിയിൽ നാടൻ വരാൽ മത്സ്യകൃഷി നടപ്പിലാക്കി .വംശ നാശം നേരിടുന്ന നാടൻ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ സബ്‌സിഡി കിസാൻ ക്രെഡിറ്റ് കാർഡ് നൽകി പ്രവാസികളെ പ്രോത്സാഹിപ്പിക്കുണ്ട്. പ്രവാസികൾ ആരംഭിച്ച കൊരുമ്പിശ്ശേരിയിലെ പ്രകൃതി ഫിഷ് ഫാമിൽ കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്‌കുമാർ രണ്ടായിരം നാടൻ വരാൽ മൽസ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു .ചടങ്ങിൽ വൈസ് പ്രസിഡന്റ് സുനിത മനോജ് സ്വാഗതം പറഞ്ഞു .പഞ്ചായത്ത് അംഗങ്ങളായ അംബിക സുഭാഷ് ,ഷൈജ വെട്ടിയാട്ടിൽ ,വിനീഷ് ,പ്രവാസികളായ പ്രവീൺ ടി .പി .നിവേദ് പി .ആർ ,നിധീഷ് പി .ആർ ,സുനിൽ എ ,മുരളി വി .ആർ ,വിഷ്ണു പി .ആർ ,അരുൺ പി .പി എന്നിവർ പങ്കെടുത്തു .അക്വാകൾച്ചർ പ്രൊമോട്ടർ അനിൽ മംഗലത്ത് പദ്ധതി വിശദീകരിച്ചു .വാർഡ് മെമ്പർ ശ്രീജിത്ത് നന്ദി പറഞ്ഞു .

Advertisement