ബാബറി മസ്ജിദ് വിധിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്

58

ഇരിങ്ങാലക്കുട :ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ലക്നൗ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച വിചിത്രവിധിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മതേതരത്വ സംരക്ഷണ ദിനമായും എ.ഐ.വൈ.എഫ് ആചരിച്ചു.പ്രതിഷേധ സമരം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയിൻ്റ് സെക്രട്ടറി കെ.എസ് പ്രസൂൺ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.വി വിബിൻ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.ആർ അരുൺ നന്ദിയും പറഞ്ഞു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.എസ് ശ്യാംകുമാർ, പി.എസ് മിഥുൻ, വിഷ്ണു സുഗതൻ എന്നിവർ സമരത്തിന് നേതൃത്വം കൊടുത്തു. മണ്ഡലത്തിലെ വിവിധ യൂണിറ്റുകളിലും വീടുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

Advertisement