സ്മാർട്ട് എയർകണ്ടിഷൻ അംഗൻവാടിയുടെ ശിലാസ്‌ഥാപനം നടത്തി

101

കാറളം ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന 53 -ാം നമ്പർ സ്മാർട്ട് എയർകണ്ടിഷൻ അംഗൻവാടിയുടെ ശിലാസ്‌ഥാപനം എം. എൽ. എ. പ്രൊഫ. കെ. യു. അരുണൻ നിർവഹിച്ചു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയും, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച 10 ലക്ഷം രൂപയും, കാറളം ഗ്രാമ പഞ്ചായത്തിന്റെ 2.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് 1200 ചതുരശ്ര അടിയിലധികം വലുപ്പമുള്ള എയർകണ്ടിഷൻഡ് അംഗൻവാടി നിർമ്മിക്കുന്നത്. അംഗൻവാടി പരിസരത്ത് വച്ച് നടന്ന ഉദ്ഘാടനചടങ്ങിൽ കാറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ മുഖ്യാഥിതി ആയിരുന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിത മനോജ്‌, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമ രാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. പ്രസാദ് സ്വാഗതവും ഐ. സി. ഡി. എസ്. ഓഫീസർ ഷമീന നന്ദിയും പറഞ്ഞു.

Advertisement