ഗാന്ധിജയന്തി ദിനാചരണവും പുഷ്പാർച്ചനയും നടത്തി

46

പൊറത്തിശ്ശേരി :മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാൻ്റൊ പള്ളിത്തറ നേതൃത്വം നൽകിയ പരിപാടിയിൽ പ്രദേശത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ചന്ദ്രൻ മാക്കോത്ത് ദീപം തെളിയിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് വില്ലടം, യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ദാസ്,ഷിജു ചന്ദ്രൻ,ഗിജോയ് കെ.എസ്, ഷാനി വി.എ, ലിങ്ങ്സൻ ചാക്കോര്യ, ശ്രീജിത്ത്.പി.യു, ജിബിൻ.ടി.ജെ, അനന്തകൃഷ്ണ.പി.ആർ, ജോയൽ ജോയ്, നോയൽ ജോയ് എന്നിവരും, മുതിർന്ന കോൺഗ്രസ് നേതാക്കളായ സുബ്രഹ്മണ്യൻ തച്ചപ്പിള്ളി, ശാരദ വിശ്വംഭരൻ, രമേശ് രാമൻകുളത്ത്, ജോയ്സൺ ആലുക്കൽ എന്നിവരും പങ്കെടുത്തു.

Advertisement