രാജീവ് ഗാന്ധി സാംസ്‌കാരിക മന്ദിരം ഉദ്ഘാടനം ചെയ്തു

76

ഇരിങ്ങാലക്കുട :അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീരിയൽ കമ്പോണന്റ് ഉപയോഗിച്ച് കേരളത്തിലെ നഗരസഭകളിൽ ആദ്യമായി നിർമ്മിച്ച രാജീവ് ഗാന്ധി സാംസ്കാരിക മന്ദിരം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. ആർ ഷാജു അധ്യക്ഷനും മുൻ നഗരസഭാ അധ്യക്ഷൻ എം പി ജാക്സൺ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ മുപ്പത്തി രണ്ടാം വാർഡിൽ കൂത്തുപറമ്പ് സർവ്വമത മരണാനന്തര സഹായ സംഘം വിട്ടുനൽകിയ സ്ഥലത്താണ് കേരളത്തലെ ഒരു നഗരസഭയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ സാംസ്‌കാരിക കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തി നടത്തിയത്. നഗരസഭാ സെക്രട്ടറി കെ എസ് അരുൺ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻനായർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ,കുര്യൻ ജോസഫ് , മീനാക്ഷി ജോഷി, ടി എ അബ്ദുൾ ബഷീർ, വത്സല ശശി, ബിജു ലാസർ, മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനീയർ പ്രസാദ് വിഎസ്, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ സിജിൻ ടി എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇരിഞ്ഞാലക്കുട നഗരസഭ തൊഴിലുറപ്പു പദ്ധതി 2018-19 ആക്ഷൻ പ്ലാനിൽ “പൊതുസ്ഥലത്തു കളിസ്ഥലം നിർമിക്കൽ “പ്രവർത്തിയിൽ ഉൾപ്പെടുത്തി 100000/- രൂപ ചെലവിൽ തൊഴിലുറപ്പു തൊഴിലാളികളും വാർഡിലെ സന്നദ്ധ പ്രവർത്തകരും കൂടി 23 ദിവസം കൊണ്ടാണ് 218 ചതുരശ്ര അടിയുള്ള ഈ സാംസ്‌കാരിക കേന്ദ്രം യാഥാർഥ്യമാക്കിയത് .

Advertisement