ഇരിങ്ങാലക്കുട രൂപത ബിഷപ്പിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

204

ഇരിങ്ങാലക്കുട: രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . മുരിയാട് മാളിയേക്കൽ സ്റ്റെനി വർഗ്ഗീസ് 38 വയസ്സിനെയാണ് സി.ഐ . എം.ജെ ജിജോയുടെ നേത്യത്വത്തിൽ എസ്.ഐ അനൂപ്. പി.ജിയും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളുടെ സഭാ വിശ്വാസത്തിൽ നിന്നും മാറി നിൽക്കാൻ ശ്രമിച്ചയാളെ ആക്രമിച്ചതിന് ഇയാൾക്കെതിരെ ആളൂർ പോലീസ് സ്റേഷനിൽ നിൽവിൽ കേസ് നിലനിൽക്കുന്നുണ്ട് . താൻ ഇരിങ്ങാലക്കുട പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയ പ്രതി സ്വന്തം ഫോൺ ഫോർമാറ്റ് ചെയ്ത് നശിപ്പിക്കാൻ ശ്രമിച്ചു പ്രതിയെ പിടികൂടിയ അന്വേഷണ സംഘം ഫോൺ കണ്ടെടുത്ത് സൈബർ വിദഗ്ദരുടെ സഹായത്തോടെ ഡാറ്റകൾ വീണ്ടെടുക്കുകയായിരുന്നു.സി.വൈ .എസ്സ്.പി. ഫെയ്മസ്സ് വർഗ്ഗീസിന് ലഭിച്ച പരാതായിലാണ് സൈബർ വിദഗ്ദരടങ്ങിയ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരുന്നത് . ഈ കേസ്സിൽ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . ഉദ്യോഗസ്ഥരായ ASI ജസ്റ്റിൻ, ASI ജോസ്സി , മനോജ് . എ.കെ, വൈശാഖ് മംഗലൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisement